കഴിഞ്ഞ
രണ്ടു പതിറ്റാണ്ടോളമായി ഇസ്ലാമിക പ്രബോധന രംഗത്ത് തുല്യതയില്ലാത്തതും
മാതൃകാപരവുമായ പ്രവര്‍ത്തനം നടത്തുകയും, ഇസ്ലാമിക വിമര്‍ശനങ്ങള്‍ക്ക്
അകാദമിക നിലവാരത്തില്‍ തന്നെ മറുപടി പറയുകയും ചെയ്തു വരുന്ന മുസ്ലിം
കൂട്ടായ്മയാണ് ബഹുമാന്യനായ എം എം അക്ബര്‍ സാഹിബ് നേതൃത്വം നല്‍കുന്ന നിച്
ഓഫ് ട്രൂത്ത്. പ്രപഞ്ച സൃഷ്ടാവിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഇതര
മതങ്ങളുമായും അതിന്റെ പ്രമാണങ്ങളുമായും സംവദിക്കുകയും, മാനവ മോചനം
ഉല്‍ഘോഷിക്കുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളും യടാര്‍ത്ഥത്തില്‍ മിഥ്യയാണ്
എന്ന് സമര്‍ഥിക്കുകയും, മഹാല്‍ഭുതമായ ഈ പ്രപഞ്ചത്തിനു പിന്നില്‍ ഒരു
സൃഷ്ടാവിന്റെ സാന്നിധ്യം ഇല്ല എന്ന് സ്വന്തം യുക്തിയില്‍ മതി മറന്നു
വിളിച്ചു പറഞ്ഞ യുക്തിവാദികളുടെ വാദങ്ങളുടെ മുനയോടിക്കുകയും ഒക്കെ ചെയ്ത
മഹത്തായ ഒരു കൂട്ടായ്മയാണ് അത്.
നിച് ഓഫ് ട്രൂത്തിനെ പറ്റി ഇപ്പൊ
പ്രത്യേകിച്ച് പറയാന്‍ ഒരു കാരണമുണ്ട്. പടിഞ്ഞാറിലേക്ക് ഇസ്ലാമിന്റെ
ഒഴുക്ക് തടയാന്‍ ക്രൈസ്തവ മിഷനറിമാര്‍ ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത
'ഓറിയെന്റലിസ്റ്റുകള്‍ ' എന്ന 'സോ കോള്‍ഡ്' ചരിത്ര ഗവേഷകര്‍ ഊണും ഉറക്കവും
ഒഴിഞ്ഞ് 'കണ്ടു പിടിച്ച' കല്ല് വെച്ച നുണകള്‍ , മലയാളത്തിലേക്ക്
വിമര്‍ശനങ്ങളുടെ സര്‍വ സീമയും ലംഘിച്ച് പകര്‍ത്തിയെഴുതുന്ന ഇ എ ജബ്ബാര്‍
എന്ന നവ 'യുതിവാദി' നിച് ഓഫ് ട്രൂത്തിനെ സംവാദത്തിനു വെല്ലു
വിളിച്ചിരിക്കുന്നു! അത് എം എം അക്ബര്‍ സാഹിബുമായി തന്നെ വേണം പോലും! സിനിമ
കഥാപാത്രങ്ങളും അല്ലാത്തവരും ഫെയ്കായതും അല്ലാത്തതുമായ തന്റെ ലക്ഷോപ ലക്ഷം
വരുന്ന അനുയായീ വൃന്ധങ്ങളില്‍ ചിലരെയാണ് അതിനു ചുമതലപ്പെടുത്തിയത്.
സംവാദത്തിന്റെ വിഷയമോ കാരണമോ ഒന്നും വ്യക്തമാക്കിയതായി ഈയുള്ളവന് അറിവില്ല.
അതൊന്നുമല്ല സംവാദം നടക്കുകയാണ് എന്നതാണ് അവര്‍ക്ക് മുഖ്യം എന്ന്
തോന്നുന്നു. 'യുക്തിവാദം' രണ്ടായി പിളര്‍ന്നിരിക്കുന്ന ഈ സാഹചര്യത്തില്‍
അവര്‍ അങ്ങനെ ഒരു സാഹസത്തിനു മുതിരുന്നതില്‍ തെറ്റ് പറയാനും പറ്റില്ല.
ഈ സംവാദത്തിനു മുന്‍ കൈ എടുക്കുന്ന അദ്ധേഹത്തിന്റെ ശിങ്കിടികളോട്
സ്നേഹത്തോടെ തന്നെ ഒരു കാര്യം പറയട്ടെ. നിച് ഓഫ് ട്രൂത്ത് നടത്തിയ എല്ലാ
സംവാദങ്ങളും ചര്‍ച്ചകളും നിങ്ങള്‍ എടുത്തു പരിശോധിക്കുകയാണെങ്കില്‍ അവിടെ
ഏതെന്കിലും മത മേലധ്യക്ഷന്മാരോ അല്ലെങ്കില്‍ മത പ്രബോധകരോ അതുമല്ലെങ്കില്‍
ഏതെന്കിലും മാനവ മോചന ദര്‍ശനം ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യശാസ്ത്ര
പ്രധിനിധികളോ ഒക്കെ നിങ്ങള്ക്ക് കാണാം. ക്രൈസ്തവരുമായുള്ള ഒരു സംവാദത്തില്‍
ഒരിക്കലും ഹൈന്ദവ വേദ ഗ്രന്ഥങ്ങളെ കുറിച്ചോ അതിന്റെ ദൈവികതയെ സന്ബന്ധിച്ചോ
ഉള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരാറില്ല. അത് ഇസ്ലാമും അവര്‍
ഉയര്‍ത്തിപ്പിടിക്കുന്ന ദര്‍ശനവുമായുള്ള ഒരു ചര്‍ച്ച മാത്രമായിരിക്കും,
സ്വാഭാവികമായും സാധാരാണ ഉയര്‍ന്നു വരാറുള്ള ഇസ്ലാമിക വിമര്‍ശനങ്ങളും കടന്നു
വന്നേക്കാം. മാത്രമല്ല എല്ലാവരുമായും സംവദിക്കുക എന്നാ ഒരു നിലപാട് നിച്
ഓഫ് ട്രൂത്ത് ഇതു വരെ പുലര്‍ത്തി പോന്നിട്ടുമില്ല. തൂലികാ സംവാദങ്ങള്‍
പലതുമുണ്ടായിട്ടുണ്ടെങ്കിലും. കൃത്യമായ ഇസ്ലാമിക വിമര്‍ശനങ്ങള്‍
ഉയര്‍ത്തുകയും തന്റെ ആശയങ്ങള്‍ക്ക് പൊതു സമൂഹത്തില്‍ അനുയായികളെ കിട്ടുകയും
മാന്യമായ സംവാദ രീതി പിന്തുടരുകയും ഒക്കെ ചെയ്യുന്നവരുമയെ എന്റെ
നിരീക്ഷണത്തില്‍ നിച് ഇത് വരെ ചര്‍ച്ച നടത്തിയിട്ടുള്ളൂ!
പറഞ്ഞു
വരുന്നത്, ഇതില്‍ ഇ എ ജബ്ബാര്‍ എന്ന് പറയുന്ന വ്യക്തി ഏതു തലത്തില്‍
നില്‍ക്കും എന്നുള്ളതാണ്. ഇവിടെ പരാമര്‍ശിക്കപ്പെട്ട ഒരു ഗുണവും
അധെഹതിനുള്ളതായി എനിക്ക് തോന്നിയിട്ടില്ല, ക്ഷമിക്കുക. അദ്ദേഹം ഒരു
യുക്തിവാദി ആണെങ്കില്‍, ദൈവം ഉണ്ടോ ഇല്ലേ എന്ന വിഷയമാണ് ചര്‍ച്ചക്ക്
വെക്കേണ്ടത്. അതിനു അധെഹതിനുള്ള കഴിവ് എത്രത്തോളം എന്ന് നിങ്ങള്‍ തന്നെ
വിലയിരുത്തുക. എന്റെ അറിവില്‍ ഇസ്ലാമിക പ്രബോധകര്‍ മറുപടി
പറഞ്ഞിട്ടില്ലാത്ത ഒരു പുതിയ വിമര്‍ശനവും അദ്ദേഹം സ്വന്തമായി കൊണ്ട്
വന്നിട്ടില്ല. എല്ലാം പഴകി പുളിച്ചതും കാലങ്ങളായി ഇസ്ലാമിക വിമര്‍ശകര്‍
വിളമ്പി കൊണ്ടിരിക്കുന്ന വിഭവങ്ങളും അല്ലാതെ.
ഇനി അദ്ധേഹത്തിന്റെ
വിമര്‍ശനങ്ങളില്‍ കഴമ്പുണ്ട് അല്ലെങ്കില്‍ , അവ പ്രസക്തമാണ് എന്ന്
നിങ്ങള്ക്ക് തോന്നുന്നുവെങ്കില്‍ , അത് നിച് ഓഫ് ട്രൂത്ത് എന്ന
സംഘടനയുമായി മാത്രം ബന്ധപ്പെട്ടു ചര്‍ച്ച ചെയ്താലേ ഉത്തരം കിട്ടൂ എന്ന
ബോധ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ , കഴിഞ്ഞ പത്തു വര്‍ഷമായി ഇസ്ലാമിക
വിമര്‍ശകര്‍ക്ക് വേണ്ടി മാത്രം തുറന്നിട്ട 'സ്നേഹ സംവാദം' എന്ന അതിന്റെ
മാസികയില്‍ എന്ത് കൊണ്ട് അദ്ധേഹത്തെ കൊണ്ട് ഒരു ലേഖനം എഴുതിച്ചു കൂടാ ?
സഭ്യമായ ഭാഷയില്‍ ഉള്ള ഏതൊരു ഇസ്ലാമിക വിമര്‍ശനവും പ്രസിദ്ധീകരിക്കാന്‍ അത്
സദാ സന്നധമായിരിക്കെ പ്രത്യേകിച്ചും! നിങ്ങളുടെ വാദങ്ങളില്‍ കഴമ്പുണ്ട്
എന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ , തന്റെ ഇസ്ലാമിക വിമര്‍ശനം
നിലവാരമുള്ളതാണ് എന്ന് അദ്ധേഹത്തിനു ആത്മവിശ്വാസം ഉണ്ടെങ്കില്‍ , നിങ്ങള്‍
സത്യവാന്മാര്‍ ആണെങ്കില്‍ അതാണ് ചെയ്യേണ്ടത്. അലാതെ വഴിയെ പോവുന്നവരെയും
വെല്ലു വിളിക്കുന്നവരെയും വിളിച്ചിരുത്തി സംവാദത്തിനു ഒരുങ്ങുക എന്നത്
ഉത്തരവാദിത്തപ്പെട്ട ഒരു കൂട്ടായ്മക്ക് യോജിച്ചതല്ല. ലേഖനം എത്ര
വേണമെങ്കിലും നീട്ടി കൊണ്ട് പോവുന്നതിലും തെറ്റുണ്ട് എന്ന് തോന്നുന്നില്ല.
ഇസ്ലാമിക വിമര്‍ശനങ്ങളുടെ പരമ്പര തന്നെ പ്രസിദ്ധീകരിച്ച ചരിത്രമുണ്ട് സ്നേഹ
സംവാദത്തിന്. തൃപ്തികരമായ ഒരു മറുപടി കിട്ടിയില്ല എന്ന് നിങ്ങള്‍ക്ക്
തോന്നിയാല്‍ നേരിട്ടുള്ള സംവാദം എന്ന നിങ്ങളുടെ ആശയത്തിന്
പ്രസക്തിയുണ്ടെന്നു പറയാം. അത് വരെ അതുണ്ടെന്നു തോന്നുന്നില്ല.
സംവാദത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ ഇതൊന്നു പരീക്ഷിക്കാന്‍ തയ്യാറുണ്ടോ
എന്ന് ചോദിച്ചു നോക്കുക ഗുരുവിനോട്. അപ്പോഴും ചിതറിക്കിടക്കുന്ന തന്റെ
'ഇസ്ലാമിക വിമര്‍ശനങ്ങള്‍ ' എന്ന പൊട്ടുകളും ചില്ലുകളും ഒന്നിച്ചു
ചേര്‍ത്ത് ഒരു ലേഖനമാക്കാന്‍ അദ്ദേഹം ഒരുപാട് വിയര്‍ക്കേണ്ടി വരും!
അക്ബര്‍ ഒരു മാഹാ സംഭവമാണ് അല്ലെ
ReplyDelete