Sunday, September 30, 2012

ആമുഖം

സര്‍വ ശക്തനുള്ള സമ്പൂര്‍ണ സമര്‍പ്പണമാണ് 'ഇസ്ലാം'. മനുഷ്യര്‍ക്കുള്ള അവന്റെ സൃഷ്ടാവിന്റെ സന്ദേശം! 'ലാ ഇലാഹ ഇല്ലല്ലാഹ്', അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന തത്വം. മനുഷ്യാരംബം മുതല്‍ക്കുള്ള പ്രവാചകന്മാര്‍ മുഴുവന്‍ മനുഷ്യര്‍ക്ക്‌ നല്‍കിയ സന്ദേശമാണ് അത്. അനേകം കൈ കടത്തലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പൂര്‍വ വേദങ്ങളിലും പ്രമാണങ്ങളിലും ഇന്നും നിഴലിക്കുന്ന ഒരു തത്വമാണ് അത്. പ്രപഞ്ചത്തെയും ചുറ്റുപാടുകളെയും സൂക്ഷ്മമായി പഠിക്കുന്ന നിരീശ്വര വാദികള്‍ക്ക് പോലും നിഷേധിക്കാനാവാത്ത സത്യം!

പ്രപഞ്ച സൃഷ്ടാവിന്റെ സന്ദേശത്തിനെതിരെ എല്ലാ കാലത്തും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലതും സത്യത്തിന്റെ അംശം പോലുമില്ലാത്തവയാണ്. വസ്തു നിഷ്ടമായ ഒരു ആരോപണം പോലും ഇസ്ലാമിനെതിരായി ഉന്നയിക്കാന്‍ ഇതുവരെ അതിന്റെ വിമര്‍ശകര്‍ക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും അവരുടെ തെറ്റിധരിപ്പിക്കല്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. പുതിയ രൂപത്തില്‍ പുതിയ ഭാവത്തില്‍ . സമ കാലികമായ ഇസ്ലാമിക വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഉള്ള ഒരു എളിയ ശ്രമമാണ് ഈ ബ്ലോഗ്‌. ഇതൊരു പ്രതിഫലാര്‍ഹമായ പ്രവര്‍ത്തനമായി സ്വീകരിക്കേണമേ നാഥാ.., ആമീന്‍