Wednesday, October 9, 2013

മരണം - വിശുദ്ധ ഖുര്‍ആന്‍

എപ്പോള്‍ എവിടെ ? 

"തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ്‌ അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത്‌ അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ്‌ പ്രവര്‍ത്തിക്കുക എന്ന്‌ ഒരാളും അറിയുകയില്ല. താന്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു."....[31:34]

പേടിച്ചിട്ട് ഫലമില്ല

"പിന്നീട്‌ ആ ദുഃഖത്തിനു ശേഷം അല്ലാഹു നിങ്ങള്‍ക്കൊരു നിര്‍ഭയത്വം അഥവാ മയക്കം ഇറക്കിത്തന്നു. ആ മയക്കം നിങ്ങളില്‍ ഒരു വിഭാഗത്തെ പൊതിയുകയായിരുന്നു. വേറെ ഒരു വിഭാഗമാകട്ടെ സ്വന്തം ദേഹങ്ങളെപ്പറ്റിയുള്ള ചിന്തയാല്‍ അസ്വസ്ഥരായിരുന്നു. അല്ലാഹുവെ പറ്റി അവര്‍ ധരിച്ചിരുന്നത്‌ സത്യവിരുദ്ധമായ അനിസ്ലാമിക ധാരണയായിരുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക്‌ വല്ല സ്വാധീനവുമുണ്ടോ? ( നബിയേ, ) പറയുക: കാര്യമെല്ലാം അല്ലാഹുവിന്‍റെ അധീനത്തിലാകുന്നു. നിന്നോടവര്‍ വെളിപ്പെടുത്തുന്നതല്ലാത്ത മറ്റെന്തോ മനസ്സുകളില്‍ അവര്‍ ഒളിച്ചു വെക്കുന്നു. അവര്‍ പറയുന്നു: കാര്യത്തില്‍ നമുക്ക്‌ വല്ല സ്വാധീനവുമുണ്ടായിരുന്നുവെങ്കില്‍ നാം ഇവിടെ വെച്ച്‌ കൊല്ലപ്പെടുമായിരുന്നില്ല. ( നബിയേ, ) പറയുക: നിങ്ങള്‍ സ്വന്തം വീടുകളില്‍ ആയിരുന്നാല്‍ പോലും കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങള്‍ മരിച്ചുവീഴുന്ന സ്ഥാനങ്ങളിലേക്ക്‌ ( സ്വയം ) പുറപ്പെട്ട്‌ വരുമായിരുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത്‌ അല്ലാഹു പരീക്ഷിച്ചറിയുവാന്‍ വേണ്ടിയും, നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്‌ ശുദ്ധീകരിച്ചെടുക്കുവാന്‍ വേണ്ടിയുമാണിതെല്ലാം. മനസ്സുകളിലുള്ളതെല്ലാം അറിയുന്നവനാകുന്നു അല്ലാഹു."....[3:154]

"ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന്‌ അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല."....[3:185]

"നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്‌. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും. ( നബിയേ, ) അവര്‍ക്ക്‌ വല്ല നേട്ടവും വന്നുകിട്ടിയാല്‍ അവര്‍ പറയും; ഇത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിച്ചതാണ്‌ എന്ന്‌. അവര്‍ക്ക്‌ വല്ല ദോഷവും ബാധിച്ചാല്‍ അവര്‍ പറയും; ഇത്‌ നീ കാരണം ഉണ്ടായതാണ്‌ എന്ന്‌.പറയുക: എല്ലാം അല്ലാഹുവിന്‍റെ പക്കല്‍ നിന്നുള്ളതാണ്‌. അപ്പോള്‍ ഈ ആളുകള്‍ക്ക്‌ എന്ത്‌ പറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല."....[4:78]

"ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും."....[21:35]

"ഏതൊരാളും മരണത്തെ ആസ്വദിക്കുന്നതാണ്‌. പിന്നീട്‌ നമ്മുടെ അടുക്കലേക്ക്‌ തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും."....[29:57]

"( നബിയേ, ) പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്‍റെ മലക്ക്‌ നിങ്ങളെ മരിപ്പിക്കുന്നതാണ്‌. പിന്നീട്‌ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ മടക്കപ്പെടുന്നതുമാണ്‌."....[32:11]

"( നബിയേ, ) പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക്‌ പ്രയോജനപ്പെടുകയില്ല. അങ്ങനെ ( ഓടിരക്ഷപ്പെട്ടാലും ) അല്‍പമല്ലാതെ നിങ്ങള്‍ക്ക്‌ ജീവിതസുഖം നല്‍കപ്പെടുകയില്ല."....[33:16]

"തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു."....[39:30]

"മരണവെപ്രാളം യാഥാര്‍ത്ഥ്യവും കൊണ്ട്‌ വരുന്നതാണ്‌. എന്തൊന്നില്‍ നിന്ന്‌ നീ ഒഴിഞ്ഞ്‌ മാറികൊണ്ടിരിക്കുന്നുവോ അതത്രെ ഇത്‌."....[50:19]

"നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല."....[56:60]

"( നബിയേ, ) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന്‌ നിങ്ങള്‍ ഓടി അകലുന്നുവോ അത്‌ തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്‌. പിന്നീട്‌ അദൃശ്യവും, ദൃശ്യവും അറിയുന്നവന്‍റെ അടുക്കലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌."....[62:8]

ആഡംബരങ്ങളില്‍ നിന്നുള്ള അന്ത്യയാത്ര

"നിങ്ങളിലാര്‍ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍, അയാള്‍ ധനം വിട്ടുപോകുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കും, അടുത്ത ബന്ധുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത്‌ ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക്‌ ഒരു കടമയത്രെ അത്‌."....[2:180]

"അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി. ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും"....[26/57-58]

മരിച്ച നബിമാര്‍ പോലും ലോകകാര്യങ്ങളറിയില്ല 

"അല്ലാഹു ദൂതന്‍മാരെ ഒരുമിച്ചുകൂട്ടുകയും, നിങ്ങള്‍ക്ക്‌ എന്ത്‌ മറുപടിയാണ്‌ കിട്ടിയത്‌ എന്ന്‌ ചോദിക്കുകയും ചെയ്യുന്ന ദിവസം അവര്‍ പറയും: ഞങ്ങള്‍ക്ക്‌ യാതൊരു അറിവുമില്ല. നീയാണ്‌ അദൃശ്യകാര്യങ്ങള്‍ നന്നായി അറിയുന്നവന്‍."....[5:109]

"അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക്‌ ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത്‌ ഞാന്‍ പറയാവതല്ലല്ലോ? ഞാനത്‌ പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത്‌ അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത്‌ നീ അറിയും. നിന്‍റെ മനസ്സിലുള്ളത്‌ ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്‌ അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍."....[5:116]

"അവരെയെല്ലാം നാം ഒരുമിച്ചുകൂട്ടുകയും, എന്നിട്ട്‌ ബഹുദൈവവിശ്വാസികളോട്‌ നിങ്ങളും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തവരും അവിടെത്തന്നെ നില്‍ക്കൂ. എന്ന്‌ പറയുകയും ചെയ്യുന്ന ദിവസം ( ശ്രദ്ധേയമത്രെ. ) അനന്തരം നാം അവരെ തമ്മില്‍ വേര്‍പെടുത്തും. അവര്‍ പങ്കാളികളായി ചേര്‍ത്തവര്‍ പറയും: നിങ്ങള്‍ ഞങ്ങളെയല്ല ആരാധിച്ചിരുന്നത്‌."....[10:28]

വിശ്വാസമില്ലാതവര്‍ക്ക് മരണം മഹാദുരന്തം

"സത്യം നിഷേധിക്കുകയും, നിഷേധികളായിത്തന്നെ മരിക്കുകയും ചെയ്തവരാരോ അവരുടെ മേല്‍ അല്ലാഹുവിന്‍റെയും മലക്കുകളുടെയും മനുഷ്യരുടെയും ഒന്നടങ്കം ശാപമുണ്ടായിരിക്കുന്നതാണ്‌."....[2:161]

"വിലക്കപ്പെട്ടമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത്‌ വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്‌ ( ജനങ്ങളെ ) തടയുന്നതും, അവനില്‍ അവിശ്വസിക്കുന്നതും, മസ്ജിദുല്‍ ഹറാമില്‍ നിന്നു ( ജനങ്ങളെ ) തടയുന്നതും, അതിന്റെ അവകാശികളെ അവിടെ നിന്ന്‌ പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു. അവര്‍ക്ക്‌ സാധിക്കുകയാണെങ്കില്‍ നിങ്ങളുടെ മതത്തില്‍ നിന്ന്‌ നിങ്ങളെ പിന്തിരിപ്പിക്കുന്നത്‌ വരെ അവര്‍ നിങ്ങളോട്‌ യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില്‍ നിന്നാരെങ്കിലും തന്റെ മതത്തില്‍ നിന്ന്‌ പിന്‍മാറി സത്യനിഷേധിയായിക്കൊണ്ട്‌ മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്‌. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും."....[2:217]

"അവിശ്വസിക്കുകയും അവിശ്വാസികളായിക്കൊണ്ട്‌ മരിക്കുകയും ചെയ്തവരില്‍പെട്ട ഒരാള്‍ ഭൂമി നിറയെ സ്വര്‍ണം പ്രായശ്ചിത്തമായി നല്‍കിയാല്‍ പോലും അത്‌ സ്വീകരിക്കപ്പെടുന്നതല്ല. അവര്‍ക്കാണ്‌ വേദനയേറിയ ശിക്ഷയുള്ളത്‌. അവര്‍ക്ക്‌ സഹായികളായി ആരുമുണ്ടായിരിക്കുന്നതുമല്ല."....[3:91]

"പശ്ചാത്താപം എന്നത്‌ തെറ്റുകള്‍ ചെയ്ത്‌ കൊണ്ടിരിക്കുകയും, എന്നിട്ട്‌ മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന്‌ പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട്‌ മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക്‌ വേദനയേറിയ ശിക്ഷയാണ്‌ നാം ഒരുക്കിവെച്ചിട്ടുള്ളത്‌."....[4:18]

"അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക്‌ യാതൊരു ബോധനവും നല്‍കപ്പെടാതെ എനിക്ക്‌ ബോധനം ലഭിച്ചിരിക്കുന്നു എന്ന്‌ പറയുകയോ ചെയ്തവനേക്കാളും, അല്ലാഹു അവതരിപ്പിച്ചത്‌ പോലെയുള്ളത്‌ ഞാനും അവതരിപ്പിക്കാമെന്ന്‌ പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട്‌ ? ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന്‌ പറഞ്ഞ്‌ കൊണ്ട്‌ മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്‌. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാത്തത്‌ പറഞ്ഞുകൊണ്ടിരുന്നതിന്‍റെയും, അവന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച്‌ തള്ളിക്കളഞ്ഞിരുന്നതിന്‍റെയും ഫലമായി ഇന്ന്‌ നിങ്ങള്‍ക്ക്‌ ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്‌. ( എന്ന്‌ മലക്കുകള്‍ പറയും. )"....[6:93]

"അവരുടെ കൂട്ടത്തില്‍ നിന്ന്‌ മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്കരിക്കരുത്‌. അവന്‍റെ ഖബ്‌റിന്നരികില്‍ നില്‍ക്കുകയും ചെയ്യരുത്‌. തീര്‍ച്ചയായും അവര്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും അവിശ്വസിക്കുകയും, ധിക്കാരികളായിക്കൊണ്ട്‌ മരിക്കുകയും ചെയ്തിരിക്കുന്നു."....[9:84]

"അതവന്‍ കീഴ്പോട്ടിറക്കാന്‍ ശ്രമിക്കും. അത്‌ തൊണ്ടയില്‍ നിന്ന്‌ ഇറക്കാന്‍ അവന്ന്‌ കഴിഞ്ഞേക്കുകയില്ല. എല്ലായിടത്ത്‌ നിന്നും മരണം അവന്‍റെ നേര്‍ക്ക്‌ വരും. എന്നാല്‍ അവന്‍ മരണപ്പെടുകയില്ല താനും. അതിന്‍റെ പിന്നാലെ തന്നെയുണ്ട്‌ കഠോരമായ വേറെയും ശിക്ഷ."....[14:17]

"അവിശ്വസിച്ചവരാരോ അവര്‍ക്കാണ്‌ നരകാഗ്നി. അവരുടെ മേല്‍ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കില്‍ അവര്‍ക്ക്‌ മരിക്കാമായിരുന്നു. അതിലെ ശിക്ഷയില്‍ നിന്ന്‌ ഒട്ടും അവര്‍ക്ക്‌ ഇളവുചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവര്‍ക്കും നാം പ്രതിഫലം നല്‍കുന്നു."....[35:36]

"അവിശ്വസിക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ (ജനങ്ങളെ) തടയുകയും, എന്നിട്ട്‌ സത്യനിഷേധികളായിക്കൊണ്ട്‌ തന്നെ മരിക്കുകയും ചെയ്തവരാരോ അവര്‍ക്ക്‌ അല്ലാഹു പൊറുത്തുകൊടുക്കുകയേ ഇല്ല."....[47:34]

"പിന്നീട്‌ അവന്‍ അതില്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല."....[87:13]

സത്യവിശ്വാസികള്‍ക്കത് രക്ഷാകവാടം

"അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെപ്പറ്റി മരണപ്പെട്ടവര്‍ എന്ന്‌ നിങ്ങള്‍ പറയേണ്ട. എന്നാല്‍ അവരാകുന്നു ജീവിക്കുന്നവര്‍. പക്ഷെ, നിങ്ങള്‍ ( അതിനെപ്പറ്റി ) ബോധവാന്‍മാരാകുന്നില്ല."....[2:154]

"നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുകയോ, മരണപ്പെടുകയോ ചെയ്യുന്ന പക്ഷം അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിക്കുന്ന പാപമോചനവും കാരുണ്യവുമാണ്‌ അവര്‍ ശേഖരിച്ച്‌ വെക്കുന്നതിനെക്കാളെല്ലാം ഗുണകരമായിട്ടുള്ളത്‌. നിങ്ങള്‍ മരണപ്പെടുകയാണെങ്കിലും കൊല്ലപ്പെടുകയാണെങ്കിലും തീര്‍ച്ചയായും അല്ലാഹുവിങ്കലേക്ക്‌ തന്നെയാണ്‌ നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത്‌."....[3:157-158]

"അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ മരിച്ച്‌ പോയവരായി നീ ഗണിക്കരുത്‌. എന്നാല്‍ അവര്‍ അവരുടെ രക്ഷിതാവിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ്‌. അവര്‍ക്ക്‌ ഉപജീവനം നല്‍കപ്പെട്ടിരിക്കുന്നു."....[3:169]

"അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലവനും സ്വദേശം വെടിഞ്ഞ്‌ പോകുന്ന പക്ഷം ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും ജീവിതവിശാലതയും അവന്‍ കണ്ടെത്തുന്നതാണ്‌. വല്ലവനും തന്‍റെ വീട്ടില്‍ നിന്ന്‌ - സ്വദേശം വെടിഞ്ഞ്‌ കൊണ്ട്‌ - അല്ലാഹുവിലേക്കും അവന്‍റെ ദൂതനിലേക്കും ഇറങ്ങി പുറപ്പെടുകയും, അനന്തരം ( വഴി മദ്ധ്യേ ) മരണമവനെ പിടികൂടുകയും ചെയ്യുന്ന പക്ഷം അവന്നുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ സ്ഥിരപ്പെട്ടു കഴിഞ്ഞു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു."....[4:100]

"അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞതിന്‌ ശേഷം കൊല്ലപ്പെടുകയോ, മരിക്കുകയോ ചെയ്തവര്‍ക്ക്‌ തീര്‍ച്ചയായും അല്ലാഹു ഉത്തമമായ ഉപജീവനം നല്‍കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്നെയാണ്‌ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമന്‍"....[22/58]

"ആദ്യത്തെ മരണമല്ലാതെ മറ്റൊരു മരണം അവര്‍ക്കവിടെ അനുഭവിക്കേണ്ടതില്ല. നരകശിക്ഷയില്‍ നിന്ന്‌ അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും ചെയ്തിരിക്കുന്നു."....[44:56]

നേതാവിന്റെ മരണം ആദര്‍ശത്തെ ബാധിക്കരുത് 

"മുഹമ്മദ്‌ അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട്‌ തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട്‌ തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന്‌ ഒരു ദ്രോഹവും അത്‌ വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക്‌ അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്‌."....[3:144]

വെപ്രാളം 

"മന്ത്രിക്കാനാരുണ്ട്‌ എന്ന്‌ പറയപ്പെടുകയും, അത്‌ ( തന്‍റെ ) വേര്‍പാടാണെന്ന്‌ അവന്‍ വിചാരിക്കുകയും, കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍ , അന്ന്‌ നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌."....[75:27-30]

ഉറക്കം അര്‍ദ്ധമരണം

"ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌."....[39:42]

മരിക്കാന്‍ ഭയപ്പെടുന്ന ചിലര്‍ 

"അല്ലെങ്കില്‍ ( അവരെ ) ഉപമിക്കാവുന്നത്‌ ആകാശത്തുനിന്നു ചൊരിയുന്ന ഒരു പേമാരിയോടാകുന്നു. അതോടൊപ്പം കൂരിരുട്ടും ഇടിയും മിന്നലുമുണ്ട്‌. ഇടിനാദങ്ങള്‍ നിമിത്തം മരണം ഭയന്ന്‌ അവര്‍ വിരലുകള്‍ ചെവിയില്‍ തിരുകുന്നു. എന്നാല്‍ അല്ലാഹു സത്യനിഷേധികളെ വലയം ചെയ്തിരിക്കുകയാണ്‌."....[2:19]

"നീ അവരോട്‌ ( യഹൂദരോട്‌ ) പറയുക: മറ്റാര്‍ക്കും നല്‍കാതെ നിങ്ങള്‍ക്കുമാത്രമായി അല്ലാഹു നീക്കിവെച്ചതാണ്‌ പരലോകവിജയമെങ്കില്‍ നിങ്ങള്‍ മരിക്കുവാന്‍ കൊതിച്ചുകൊള്ളുക. നിങ്ങളുടെ വാദം സത്യമാണെങ്കില്‍ ( അതാണല്ലോ വേണ്ടത്‌. )"....[2:94]

"ആയിരക്കണക്കിന്‌ ആളുകളുണ്ടായിട്ടും മരണഭയം കൊണ്ട്‌ സ്വന്തം വീട്‌ വിട്ട്‌ ഇറങ്ങിപ്പോയ ഒരു ജനതയെപ്പറ്റി നീ അറിഞ്ഞില്ലേ? അപ്പോള്‍ അല്ലാഹു അവരോട്‌ പറഞ്ഞു: നിങ്ങള്‍ മരിച്ചു കൊള്ളുക. പിന്നീട്‌ അല്ലാഹു അവര്‍ക്ക്‌ ജീവന്‍ നല്‍കി. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട്‌ ഔദാര്യം കാണിക്കുന്നവനാകുന്നു. പക്ഷെ മനുഷ്യരില്‍ അധികപേരും നന്ദികാണിക്കുന്നില്ല."....[2:243]

"നിങ്ങള്‍ മരണത്തെ നേരില്‍ കാണുന്നതിന്‌ മുമ്പ്‌ നിങ്ങളതിന്‌ കൊതിക്കുന്നവരായിരുന്നു. ഇപ്പോളിതാ നിങ്ങള്‍ നോക്കിനില്‍ക്കെത്തന്നെ അത്‌ നിങ്ങള്‍ കണ്ടു കഴിഞ്ഞു."....[3:143]

"സത്യവിശ്വാസികളേ, നിങ്ങള്‍ ( ചില ) സത്യനിഷേധികളെപ്പോലെയാകരുത്‌. തങ്ങളുടെ സഹോദരങ്ങള്‍ യാത്രപോകുകയോ, യോദ്ധാക്കളായി പുറപ്പെടുകയോ ചെയ്തിട്ട്‌ മരണമടയുകയാണെങ്കില്‍ അവര്‍ പറയും: ഇവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ഇല്ലായിരുന്നു. അങ്ങനെ അല്ലാഹു അത്‌ അവരുടെ മനസ്സുകളില്‍ ഒരു ഖേദമാക്കിവെക്കുന്നു. അല്ലാഹുവാണ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനുമത്രെ."....[3:156]

"( നബിയേ, ) പറയുക: തീര്‍ച്ചയായും യഹൂദികളായുള്ളവരേ, മറ്റു മനുഷ്യരെ കൂടാതെ നിങ്ങള്‍ മാത്രം അല്ലാഹുവിന്‍റെ മിത്രങ്ങളാണെന്ന്‌ നിങ്ങള്‍ വാദിക്കുകയാണെങ്കില്‍ നിങ്ങള്‍ മരണം കൊതിക്കുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ . എന്നാല്‍ അവരുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചതിന്‍റെ ഫലമായി അവര്‍ ഒരിക്കലും അത്‌ കൊതിക്കുകയില്ല. അല്ലാഹു അക്രമകാരികളെപ്പറ്റി അറിവുള്ളവനാകുന്നു. ( നബിയേ, ) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന്‌ നിങ്ങള്‍ ഓടി അകലുന്നുവോ അത്‌ തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്‌. പിന്നീട്‌ അദൃശ്യവും, ദൃശ്യവും അറിയുന്നവന്‍റെ അടുക്കലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌."....[62:6-8]

അന്നേരത്തെ ഖേദം 

"പശ്ചാത്താപം എന്നത്‌ തെറ്റുകള്‍ ചെയ്ത്‌ കൊണ്ടിരിക്കുകയും, എന്നിട്ട്‌ മരണം ആസന്നമാകുമ്പോള്‍ ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന്‌ പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല. സത്യനിഷേധികളായിക്കൊണ്ട്‌ മരണമടയുന്നവര്‍ക്കുമുള്ളതല്ല. അങ്ങനെയുള്ളവര്‍ക്ക്‌ വേദനയേറിയ ശിക്ഷയാണ്‌ നാം ഒരുക്കിവെച്ചിട്ടുള്ളത്‌."....[4:18]

"അങ്ങനെ അവരില്‍ ഒരാള്‍ക്ക്‌ മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: എന്‍റെ രക്ഷിതാവേ, എന്നെ ( ജീവിതത്തിലേക്ക്‌ ) തിരിച്ചയക്കേണമേ"....[23:99]

"നിങ്ങളില്‍ ഓരോരുത്തര്‍ക്കും മരണം വരുന്നതിനു മുമ്പായി നിങ്ങള്‍ക്ക്‌ നാം നല്‍കിയതില്‍ നിന്ന്‌ നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക. അന്നേരത്ത്‌ അവന്‍ ഇപ്രകാരം പറഞ്ഞേക്കും. എന്‍റെ രക്ഷിതാവേ, അടുത്ത ഒരു അവധിവരെ നീ എനിക്ക്‌ എന്താണ്‌ നീട്ടിത്തരാത്തത്‌? എങ്കില്‍ ഞാന്‍ ദാനം നല്‍കുകയും, സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്യുന്നതാണ്‌."....[63:10]

മുസ്ലിമായിട്ടല്ലാതെ മരിക്കരുത്

"ഇബ്രാഹീമും യഅ്ഖൂബും അവരുടെ സന്തതികളോട്‌ ഇത്‌ ( കീഴ്‌വണക്കം ) ഉപദേശിക്കുക കൂടി ചെയ്തു. എന്റെ മക്കളേ, അല്ലാഹു നിങ്ങള്‍ക്ക്‌ ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന്‌ കീഴ്പെടുന്നവരായി ( മുസ്ലിംകളായി ) ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്‌. ( ഇങ്ങനെയാണ്‌ അവര്‍ ഓരോരുത്തരും ഉപദേശിച്ചത്‌ )"....[2:132]

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്‌."....[3:102]

"നിങ്ങളില്‍ ആരാണ്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന്‌ പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു."....[67:2]

Wednesday, February 27, 2013

യുക്തിവാദി വെല്ലുവിളികള്‍ !!

കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി ഇസ്ലാമിക പ്രബോധന രംഗത്ത്‌ തുല്യതയില്ലാത്തതും മാതൃകാപരവുമായ പ്രവര്‍ത്തനം നടത്തുകയും, ഇസ്ലാമിക വിമര്‍ശനങ്ങള്‍ക്ക് അകാദമിക നിലവാരത്തില്‍ തന്നെ മറുപടി പറയുകയും ചെയ്തു വരുന്ന മുസ്ലിം കൂട്ടായ്മയാണ് ബഹുമാന്യനായ എം എം അക്ബര്‍ സാഹിബ് നേതൃത്വം നല്‍കുന്ന നിച് ഓഫ് ട്രൂത്ത്. പ്രപഞ്ച സൃഷ്ടാവിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഇതര മതങ്ങളുമായും അതിന്റെ പ്രമാണങ്ങളുമായും സംവദിക്കുകയും, മാനവ മോചനം ഉല്‍ഘോഷിക്കുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളും യടാര്‍ത്ഥത്തില്‍ മിഥ്യയാണ് എന്ന് സമര്‍ഥിക്കുകയും, മഹാല്‍ഭുതമായ ഈ പ്രപഞ്ചത്തിനു പിന്നില്‍ ഒരു സൃഷ്ടാവിന്റെ സാന്നിധ്യം ഇല്ല എന്ന് സ്വന്തം യുക്തിയില്‍ മതി മറന്നു വിളിച്ചു പറഞ്ഞ യുക്തിവാദികളുടെ വാദങ്ങളുടെ മുനയോടിക്കുകയും ഒക്കെ ചെയ്ത മഹത്തായ ഒരു കൂട്ടായ്മയാണ് അത്.

നിച് ഓഫ് ട്രൂത്തിനെ പറ്റി ഇപ്പൊ പ്രത്യേകിച്ച് പറയാന്‍ ഒരു കാരണമുണ്ട്. പടിഞ്ഞാറിലേക്ക് ഇസ്ലാമിന്റെ ഒഴുക്ക് തടയാന്‍ ക്രൈസ്തവ മിഷനറിമാര്‍ ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത 'ഓറിയെന്റലിസ്റ്റുകള്‍ ' എന്ന 'സോ കോള്‍ഡ്' ചരിത്ര ഗവേഷകര്‍ ഊണും ഉറക്കവും ഒഴിഞ്ഞ് 'കണ്ടു പിടിച്ച' കല്ല്‌ വെച്ച നുണകള്‍ , മലയാളത്തിലേക്ക് വിമര്‍ശനങ്ങളുടെ സര്‍വ സീമയും ലംഘിച്ച് പകര്‍ത്തിയെഴുതുന്ന ഇ എ ജബ്ബാര്‍ എന്ന നവ 'യുതിവാദി' നിച് ഓഫ് ട്രൂത്തിനെ സംവാദത്തിനു വെല്ലു വിളിച്ചിരിക്കുന്നു! അത് എം എം അക്ബര്‍ സാഹിബുമായി തന്നെ വേണം പോലും! സിനിമ കഥാപാത്രങ്ങളും അല്ലാത്തവരും ഫെയ്കായതും അല്ലാത്തതുമായ തന്റെ ലക്ഷോപ ലക്ഷം വരുന്ന അനുയായീ വൃന്ധങ്ങളില്‍ ചിലരെയാണ് അതിനു ചുമതലപ്പെടുത്തിയത്. സംവാദത്തിന്റെ വിഷയമോ കാരണമോ ഒന്നും വ്യക്തമാക്കിയതായി ഈയുള്ളവന് അറിവില്ല. അതൊന്നുമല്ല സംവാദം നടക്കുകയാണ് എന്നതാണ് അവര്‍ക്ക് മുഖ്യം എന്ന് തോന്നുന്നു. 'യുക്തിവാദം' രണ്ടായി പിളര്‍ന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ അവര്‍ അങ്ങനെ ഒരു സാഹസത്തിനു മുതിരുന്നതില്‍ തെറ്റ് പറയാനും പറ്റില്ല.

ഈ സംവാദത്തിനു മുന്‍ കൈ എടുക്കുന്ന അദ്ധേഹത്തിന്റെ ശിങ്കിടികളോട് സ്നേഹത്തോടെ തന്നെ ഒരു കാര്യം പറയട്ടെ. നിച് ഓഫ് ട്രൂത്ത്‌ നടത്തിയ എല്ലാ സംവാദങ്ങളും ചര്‍ച്ചകളും നിങ്ങള്‍ എടുത്തു പരിശോധിക്കുകയാണെങ്കില്‍ അവിടെ ഏതെന്കിലും മത മേലധ്യക്ഷന്മാരോ അല്ലെങ്കില്‍ മത പ്രബോധകരോ അതുമല്ലെങ്കില്‍ ഏതെന്കിലും മാനവ മോചന ദര്‍ശനം ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യശാസ്ത്ര പ്രധിനിധികളോ ഒക്കെ നിങ്ങള്ക്ക് കാണാം. ക്രൈസ്തവരുമായുള്ള ഒരു സംവാദത്തില്‍ ഒരിക്കലും ഹൈന്ദവ വേദ ഗ്രന്ഥങ്ങളെ കുറിച്ചോ അതിന്റെ ദൈവികതയെ സന്ബന്ധിച്ചോ ഉള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരാറില്ല. അത് ഇസ്ലാമും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ദര്‍ശനവുമായുള്ള ഒരു ചര്‍ച്ച മാത്രമായിരിക്കും, സ്വാഭാവികമായും സാധാരാണ ഉയര്‍ന്നു വരാറുള്ള ഇസ്ലാമിക വിമര്‍ശനങ്ങളും കടന്നു വന്നേക്കാം. മാത്രമല്ല എല്ലാവരുമായും സംവദിക്കുക എന്നാ ഒരു നിലപാട് നിച് ഓഫ് ട്രൂത്ത്‌ ഇതു വരെ പുലര്‍ത്തി പോന്നിട്ടുമില്ല. തൂലികാ സംവാദങ്ങള്‍ പലതുമുണ്ടായിട്ടുണ്ടെങ്കിലും. കൃത്യമായ ഇസ്ലാമിക വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും തന്റെ ആശയങ്ങള്‍ക്ക് പൊതു സമൂഹത്തില്‍ അനുയായികളെ കിട്ടുകയും മാന്യമായ സംവാദ രീതി പിന്തുടരുകയും ഒക്കെ ചെയ്യുന്നവരുമയെ എന്റെ നിരീക്ഷണത്തില്‍ നിച് ഇത് വരെ ചര്‍ച്ച നടത്തിയിട്ടുള്ളൂ!

പറഞ്ഞു വരുന്നത്, ഇതില്‍ ഇ എ ജബ്ബാര്‍ എന്ന് പറയുന്ന വ്യക്തി ഏതു തലത്തില്‍ നില്‍ക്കും എന്നുള്ളതാണ്. ഇവിടെ പരാമര്‍ശിക്കപ്പെട്ട ഒരു ഗുണവും അധെഹതിനുള്ളതായി എനിക്ക് തോന്നിയിട്ടില്ല, ക്ഷമിക്കുക. അദ്ദേഹം ഒരു യുക്തിവാദി ആണെങ്കില്‍, ദൈവം ഉണ്ടോ ഇല്ലേ എന്ന വിഷയമാണ് ചര്‍ച്ചക്ക് വെക്കേണ്ടത്. അതിനു അധെഹതിനുള്ള കഴിവ് എത്രത്തോളം എന്ന് നിങ്ങള്‍ തന്നെ വിലയിരുത്തുക. എന്റെ അറിവില്‍ ഇസ്ലാമിക പ്രബോധകര്‍ മറുപടി പറഞ്ഞിട്ടില്ലാത്ത ഒരു പുതിയ വിമര്‍ശനവും അദ്ദേഹം സ്വന്തമായി കൊണ്ട് വന്നിട്ടില്ല. എല്ലാം പഴകി പുളിച്ചതും കാലങ്ങളായി ഇസ്ലാമിക വിമര്‍ശകര്‍ വിളമ്പി കൊണ്ടിരിക്കുന്ന വിഭവങ്ങളും അല്ലാതെ.

ഇനി അദ്ധേഹത്തിന്റെ വിമര്‍ശനങ്ങളില്‍ കഴമ്പുണ്ട് അല്ലെങ്കില്‍ , അവ പ്രസക്തമാണ് എന്ന് നിങ്ങള്ക്ക് തോന്നുന്നുവെങ്കില്‍ , അത് നിച് ഓഫ് ട്രൂത്ത്‌ എന്ന സംഘടനയുമായി മാത്രം ബന്ധപ്പെട്ടു ചര്‍ച്ച ചെയ്താലേ ഉത്തരം കിട്ടൂ എന്ന ബോധ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ , കഴിഞ്ഞ പത്തു വര്‍ഷമായി ഇസ്ലാമിക വിമര്‍ശകര്‍ക്ക് വേണ്ടി മാത്രം തുറന്നിട്ട 'സ്നേഹ സംവാദം' എന്ന അതിന്റെ മാസികയില്‍ എന്ത് കൊണ്ട് അദ്ധേഹത്തെ കൊണ്ട് ഒരു ലേഖനം എഴുതിച്ചു കൂടാ ? സഭ്യമായ ഭാഷയില്‍ ഉള്ള ഏതൊരു ഇസ്ലാമിക വിമര്‍ശനവും പ്രസിദ്ധീകരിക്കാന്‍ അത് സദാ സന്നധമായിരിക്കെ പ്രത്യേകിച്ചും! നിങ്ങളുടെ വാദങ്ങളില്‍ കഴമ്പുണ്ട് എന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ , തന്റെ ഇസ്ലാമിക വിമര്‍ശനം നിലവാരമുള്ളതാണ് എന്ന് അദ്ധേഹത്തിനു ആത്മവിശ്വാസം ഉണ്ടെങ്കില്‍ , നിങ്ങള്‍ സത്യവാന്മാര്‍ ആണെങ്കില്‍ അതാണ്‌ ചെയ്യേണ്ടത്. അലാതെ വഴിയെ പോവുന്നവരെയും വെല്ലു വിളിക്കുന്നവരെയും വിളിച്ചിരുത്തി സംവാദത്തിനു ഒരുങ്ങുക എന്നത് ഉത്തരവാദിത്തപ്പെട്ട ഒരു കൂട്ടായ്മക്ക് യോജിച്ചതല്ല. ലേഖനം എത്ര വേണമെങ്കിലും നീട്ടി കൊണ്ട് പോവുന്നതിലും തെറ്റുണ്ട് എന്ന് തോന്നുന്നില്ല. ഇസ്ലാമിക വിമര്‍ശനങ്ങളുടെ പരമ്പര തന്നെ പ്രസിദ്ധീകരിച്ച ചരിത്രമുണ്ട് സ്നേഹ സംവാദത്തിന്. തൃപ്തികരമായ ഒരു മറുപടി കിട്ടിയില്ല എന്ന് നിങ്ങള്‍ക്ക് തോന്നിയാല്‍ നേരിട്ടുള്ള സംവാദം എന്ന നിങ്ങളുടെ ആശയത്തിന് പ്രസക്തിയുണ്ടെന്നു പറയാം. അത് വരെ അതുണ്ടെന്നു തോന്നുന്നില്ല. സംവാദത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ ഇതൊന്നു പരീക്ഷിക്കാന്‍ തയ്യാറുണ്ടോ എന്ന് ചോദിച്ചു നോക്കുക ഗുരുവിനോട്. അപ്പോഴും ചിതറിക്കിടക്കുന്ന തന്റെ 'ഇസ്ലാമിക വിമര്‍ശനങ്ങള്‍ ' എന്ന പൊട്ടുകളും ചില്ലുകളും ഒന്നിച്ചു ചേര്‍ത്ത് ഒരു ലേഖനമാക്കാന്‍ അദ്ദേഹം ഒരുപാട് വിയര്‍ക്കേണ്ടി വരും!